Section

malabari-logo-mobile

കൊറോണ വൈറസ്: മലപ്പുറം ജില്ലയില്‍ ദ്രുതകര്‍മ്മസേനാ യോഗം ചേര്‍ന്നു

HIGHLIGHTS : കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിലയിരുത്തുന്നതിനും ഫലപ്രദമായി പ്രതിരോധിക്കുന്നതിനുമായി ജില്ലാ മെഡ...

കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിലയിരുത്തുന്നതിനും ഫലപ്രദമായി പ്രതിരോധിക്കുന്നതിനുമായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ദ്രുതകര്‍മ്മസേനാ യോഗം ചേര്‍ന്നു. കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളില്‍നിന്നും എത്തിച്ചേരുന്ന മുഴുവന്‍ ആളുകളെയും 28 ദിവസം വീടുകളില്‍ തന്നെ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നതിന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. കൊറോണയുമായി ബന്ധപ്പെട്ട ഏത് സംശയവും ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും.യോഗത്തില്‍ മഞ്ചേരി മെഡിക്കല്‍കോളജ്, എം.ഇ.എസ് മെഡിക്കല്‍ കോളജ്, കോഴിക്കോട് എയര്‍പോര്‍ട്ട്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ആരോഗ്യവകുപ്പ് എന്നിവിടങ്ങളിലെ മേധാവികളും അനുബന്ധ ഉദ്യോഗസ്ഥരും സംബന്ധിച്ചു. കണ്‍ട്രോള്‍ റൂം നമ്പര്‍: 0483 273 7858.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
• കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളില്‍നിന്നും 2 ആഴ്ചക്കുള്ളില്‍ വന്നിട്ടുള്ള എല്ലാവരും കണ്‍ട്രോള്‍ റൂം നമ്പറില്‍ വിവരം അറിയിക്കണം.
• ചൈനയില്‍നിന്നും വന്നിട്ടുള്ള ആളുകള്‍ക്ക് 28 ദിവസത്തിനകം ഏത് അസുഖം വന്നാലും കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണം. നേരിട്ട് ആശുപത്രികളില്‍ പോകേണ്ടതില്ല. ആരോഗ്യവകുപ്പിന്റെ സേവനം ലഭിക്കുന്നതായിരിക്കും.
• മേല്‍ പറഞ്ഞവരുടെ എല്ലാവിധ യാത്രകളും 28 ദിവസത്തേക്ക് നിയന്ത്രിക്കണം.
• ധാരാളം വെള്ളം കുടിക്കുക.
• ആളുകള്‍കൂടുന്ന എല്ലാ ചടങ്ങുകളില്‍നിന്നും വിട്ടു നില്‍ക്കണം
• സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകുക. 20 സെക്കന്‍ഡ് സമയം ഉരച്ച് കഴുകണം.
• ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചു പിടിക്കുക.
• കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ തൊടരുത്.
• പൊതുജനങ്ങളുടെ ആശുപത്രി സന്ദര്‍ശനം പരമാവധി കുറക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!