Section

malabari-logo-mobile

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം കമലം അന്തരിച്ചു

HIGHLIGHTS : കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കമലം(94) അന്തരിച്ചു. രാവലെ ആറുമണിയോടെ കോഴിക്കോട്ടെ വസതിയില്‍ വെച്ചാണ് മരണം സംഭവിച്ച...

കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കമലം(94) അന്തരിച്ചു. രാവലെ ആറുമണിയോടെ കോഴിക്കോട്ടെ വസതിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. 1982 മുതല്‍ 1987 വരെ കരുണാകരന്‍ മന്ത്രിസഭയിലെ സഹകരണ വകുപ്പു മന്ത്രിയായിരുന്നു. 1946 ല്‍ രഷ്ട്രീയത്തിലേക്ക് പ്രവേശിച്ച കലമം ഘട്ടം ഘമ്മയാണ് രാഷ്ട്രീയ ജീവിതത്തില്‍ വളര്‍ന്നു വന്നത്.

1957 ല്‍ അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്തതിന് കമലം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍, കെ പി സി സി വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, എഐസിസി അംഗംതുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എം കമലത്തിന്റെ മരണത്തെ തുടര്‍ന്ന് ഇന്ന് യുഡിഎഫ് പൗരത്വ ഭേദഗതിക്കെതിരെ നടത്താനിരിക്കുന്ന മനുഷ്യ ഭൂപടസമരം കോഴിക്കോട് ജില്ലയില്‍ മാറ്റിവെച്ചു.

sameeksha-malabarinews

ഭര്‍ത്താവ്: പരേതനായ മാമ്പറ്റ സാമിക്കുട്ടി. മക്കള്‍: എം.യതീന്ദ്രദാസ്, പത്മജ ചാരുദത്തന്‍, എം മുരളി, എം രാജഗോപാല്‍, എം വിജയകൃഷ്ണന്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!