Section

malabari-logo-mobile

‘ഏഞ്ചൽ’ ഡി മരിയ; ബ്രസീലിനെ തകര്‍ത്ത് അര്‍ജന്റീന

HIGHLIGHTS : 'Angel' di Maria; Argentina win

മാരക്കാന: ഫുട്ബോള്‍ ലോകം കാത്തിരിക്കുന്ന പോരാട്ടത്തില്‍ ബ്രസീല്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് കോപ്പ അമേരിക്ക കിരീടം സ്വനതമാക്കി അര്‍ജന്റീന.

ബ്രസീലിനെതിരെ അര്‍ജന്റീന എതിരില്ലാത്ത് ഒരു ഗോളിനാണ് കിരീടത്തില്‍ മുത്തമിട്ടത്. 22-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ ഏഞ്ചല്‍ ഡി മരിയയാണ് ഗോള്‍ നേടിയത്. റോഡ്രിഗോ ഡി പോള്‍ ആണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. ഒരു ലോംഗ് ബോള്‍ ക്ലിയര്‍ ചെയ്യാന്‍ ബ്രസീല്‍ പ്രതിരോധം പരാജയപ്പെട്ടപ്പോള്‍ പന്ത് ലോബ് ചെയ്ത് ഡി മരിയ ബ്രസീല്‍ ഗോള്‍വല തുളയ്ക്കുകയായിരുന്നു.

sameeksha-malabarinews

1993-നുശേഷമുള്ള അര്‍ജന്റീനയുടെ കിരീട നേട്ടമാണിത്. ടീമിന്റെ 15-ാം കോപ്പ അമേരിക്ക കിരീടമാണിത്. ഇതോടെ കോപ്പയില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളെന്ന യുറുഗ്വോയുടെ നേട്ടത്തിനൊപ്പമെത്താനും അര്‍ജന്റീനയ്ക്കായി.

മത്സരത്തിന്റെ നിയന്ത്രണം ആദ്യം നേടിയെടുത്തത് ഹ്രസീലായിരുന്നു. ആദ്യ 15 മിനിറ്റ് ഇരു ടീമുകളും പരുക്കന്‍ കളി പുറത്തെടുത്തു. നിരവധി ഫൗളുകളാണ് ഈ സമയത്ത് ഉണ്ടായത്. പിന്നീട് പതിയെ താളം കണ്ടെത്തിയ അര്‍ജന്റീന 22-ാമ മിനിറ്റില്‍ മുന്നിലെത്തി.

ആദ്യ പകുതിയില്‍ മികച്ച ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ ബ്രസീലിന് സാധിച്ചില്ല. 29-ാം മിനിറ്റില്‍ ഡി മരിയ വീണ്ടും ബ്രസീലിനെ ഞെട്ടിച്ചു. എന്നാല്‍ താരത്തിന്റെ ഷോട്ട് മാര്‍ക്കിന്യോസ് തടഞ്ഞു. 33-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ മെസ്സിയുടെ ഷോട്ട് പുറത്തേക്ക് പോവുകയായിരുന്നു.

രണ്ടാം പകുതിയില്‍ ഫ്രെഡിനെ പിന്‍വലിച്ച് റോബര്‍ട്ടോ ഫിര്‍മിനോയെ കളത്തിലിറക്കിയതോടെ ബ്രസീല്‍ ആക്രമണങ്ങള്‍ക്ക് ജീവന്‍ വെച്ചു. 52-ാം മ്‌നിറ്റില്‍ റിച്ചാര്‍ലിസന്റെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി എമിലിയാനോ മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ രക്ഷകനായി.87-ാം മിനിറ്റില്‍ ഗബ്രിയേല്‍ ബാര്‍ബോസയുടെ ഗോളെന്നുറച്ച വോളിയും എമിലിയാനോ മാര്‍ട്ടിനെസ് രക്ഷപ്പെടുത്തി.

ഇരു ടീമുകളും കൊണ്ടും കൊടുത്തും മുന്നേറിയപ്പോള്‍ ഡി മരിയയുടെ പ്രസന്‍സ് ഓഫ് മൈന്‍ഡാണ് ആദ്യ പകുതിയില്‍ എടുത്തുപറയാനുള്ളത്. ഇരു ടീമുകളും അവസരങ്ങള്‍ തുറന്നെടുത്തു. കൂടുതല്‍ ഒത്തിണക്കം പ്രകടിപ്പിച്ച അര്‍ജന്റീനയാണ് കളിയില്‍ മുന്‍തൂക്കം പ്രകടിപ്പിക്കുന്നത്

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!