താനൂര്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ കിരീടം അര്‍ജ്ന്റീന സ്വന്തമാക്കിയതിന്റെ ആഘോഷത്തിനിടെ പടക്കംപൊട്ടി രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റു.
ഇന്ന് രാവിലെ താനാളൂര്‍ ചുങ്കത്താണ് സംഭവം താനാളൂര്‍ സ്വദേശികളായ കണ്ണറയില്‍ ഇജാസ്(33), പൂച്ചേങ്ങല്‍ സിറാജ്(31) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ബൈക്കിലിരുന്ന പടക്കം പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




