തൃശ്ശൂര്‍ : ഒളിമ്പ്യന്‍ മയൂഖ ജോണിക്ക് വധഭീഷണി. കഴിഞ്ഞ ദിവസം സുഹൃത്തിന്റെ പീഢനപരാതിയുമായി ബന്ധപ്പെട്ട് മയൂഖ വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. ഈ പീഡനക്കേസുമായി മുന്നോട്ട് പോയാല്‍ മയൂഖയെയും കുടുംബത്തേയും ഇല്ലാതാക്കുമെന്നാണ് ഭീഷണി.
ഊമക്കത്തായാണ് ഭീഷണി വന്നിരിക്കുന്നത്. അത്‌ലറ്റ് ആയ മയൂഖയുടെ കാല് വെട്ടുമെന്നും ഭീഷണിയുണ്ട്.
കഴിഞ്ഞ ദിവസം വാര്‍ത്തസമ്മേളനം വിളിച്ച് തന്റെ സുഹൃത്ത് ബാലാത്സംഗത്തിനിരയായെന്നും ഈ കേസില്‍ പോലീസില്‍ നിന്നും നീതി ലഭിച്ചില്ലെന്നും ആക്ഷേപം ഉന്നയിച്ചിരുന്നു. ഇപ്പോഴും പ്രതി പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുയാണെന്നും മയൂഖ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.




