Section

malabari-logo-mobile

”ഞങ്ങളുടെ വഴികള്‍ ലഹരി വസ്തുക്കളോട് ‘നോ’ പറഞ്ഞുകൊണ്ട്” വിദ്യാര്‍ത്ഥികളോട് സംവദിച്ച് ഇര്‍ഫാനും, ജാബിറും

HIGHLIGHTS : മലപ്പുറം ; ജീവിത വഴികളിലും സൗഹൃദങ്ങളിലും പലരും വെച്ചു നീട്ടിയ ലഹരി വസ്തുക്കളോട് വേണ്ട എന്ന് പറഞ്ഞതിനാലാണ് ഞങ്ങള്‍ക്ക് ഇത്രയെങ്കിലും എത്തിച്ചേരാനായത...

മലപ്പുറം ; ജീവിത വഴികളിലും സൗഹൃദങ്ങളിലും പലരും വെച്ചു നീട്ടിയ ലഹരി വസ്തുക്കളോട് വേണ്ട എന്ന് പറഞ്ഞതിനാലാണ് ഞങ്ങള്‍ക്ക് ഇത്രയെങ്കിലും എത്തിച്ചേരാനായതെന്ന് മലപ്പുറത്തിന്റെ അഭിമാന താരങ്ങളായ കെ.ടി ഇര്‍ഫാനും, എംപി ജാബിറും. വിമുക്തി മിഷന്‍- മലപ്പുറം ജില്ല സംഘടിപ്പിച്ച ‘ ഒളിമ്പിക്‌സ് ഞങ്ങളുടെ ലഹരി’ സംവാദത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇര്‍ഫാനും, ജാബിറും അവരുടെ ജീവിതത്തേക്കുറിച്ചും ജീവിത ലക്ഷ്യത്തേക്കുറിച്ചും അതിലേക്കെത്താന്‍ അവര്‍ നടത്തുന്ന കഠിന പ്രയത്‌നങ്ങളെക്കുറിച്ചും അവര്‍ കുട്ടികളോട് സംസാരിച്ചു.

ഓണ്‍ലൈന്‍ ആയാണ് കായികതാരങ്ങള്‍ കുട്ടികളോട് സംസാരിച്ചത്.

sameeksha-malabarinews

യുവതലമുറയില്‍ വളര്‍ന്നു വരുന്ന ലഹരി ഉപയോഗം തടയുന്നതിനായി കേരള സര്‍ക്കാര്‍ രൂപം കൊടുത്ത ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തി വിവിധങ്ങളായ പരിപാടികളാണ് നടത്തി വരുന്നത്. കുട്ടികള്‍ക്ക് മാനസികമായും ശാരീരികമായും ഉല്ലാസം നല്‍കുന്ന കലാ കായിക മത്സരങ്ങള്‍ പോലുള്ള നല്ല നല്ല ലഹരികളിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നതിനായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.

നശാമുക്ത് ഭാരത് അഭിയാന്‍, പി. ജി. അക്കാദമി എടപ്പാള്‍ എന്നിവരുടെ സഹരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ എംവിച്ച്എസ് അരിയല്ലൂര്‍, CBHSS വള്ളിക്കുന്ന്, BEMHSS പരപ്പനങ്ങാടി എന്നീ സ്‌കൂളുകളിലെ SPC കേഡറ്റുകള്‍ പങ്കാളികളായി.

വിമുക്തി മലപ്പുറം ജില്ലാ ലൈസണ്‍ ഓഫീസര്‍ ബിജു പി മോഡറേറ്റര്‍ ആയ പരിപാടിയില്‍ വിമുക്തി ജില്ലാ മാനേജര്‍ വേലായുധന്‍ കുന്നത്ത്, നശാമുക്ത ഭാരത് അഭിയാന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഹരികുമാര്‍, ബിന്ദു എന്നിവര്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!