തോരാത്ത മഴയിലും ഒറ്റദിവസം കൊണ്ട് കിണര്‍ വറ്റി… പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ അദ്ഭുത പ്രതിഭാസം

പരപ്പനങ്ങാടി; തോരാതെ മഴ പെയ്തിട്ടും രാവിലെ കിണര്‍ വറ്റിവരണ്ടിരിക്കുന്നു. പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പി വളവില്‍ താമസിക്കുന്ന തെങ്ങുകയറ്റ തൊഴിലാളി ഗണപതിയുടെ വീട്ടിലാണ് ഇന്ന് കാലത്ത് ഈ അദ്ഭുത സംഭവം നടന്നത്.

ഗണപതിയുടെ ഭാര്യ രാവിലെ ടാങ്കിലേക്ക് വെള്ളം നിറക്കാന്‍ മോട്ടോര്‍ ഓണാക്കി. എന്നാല്‍ കുറേ നേരം കഴിഞ്ഞിട്ടം ടാങ്കില്‍ വെള്ളം നിറയാഞ്ഞതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കിണര്‍ വറ്റിയതായി കണ്ടത്. ഇന്നലെ വരെ ഭൂനിരപ്പിന് സമാനമായി ഏതാണ്ട് പതിനഞ്ചടിയോളം വെള്ളമുണ്ടായിരുന്ന കിണറാണിത്. വീടിനടുത്തു തന്നെയുള്ള കിണറിന്റെ പുറംവശത്ത് ഒരു ഭാഗത്തായി അല്പം മണ്ണ് ഇടിഞ്ഞതായി കാണുന്നുണ്ട്.
എന്നാല്‍ തൊട്ടടുത്ത വീട്ടിലെ കിണറുകളിലും, പാടത്തും ഭൂനിരപ്പിന് സമാനമായി ഇപ്പോഴും വെള്ളമുണ്ട്.
ഈ വെള്ളം എങ്ങോട്ടാണ് ഒഴുകിപ്പോയത് എന്ന ആശ്ചര്യത്തിലും അതോടൊപ്പം തൊട്ടടുത്ത വീടിന് എന്തെങ്ങിലും സംഭവിക്കുമോ എന്ന ആശങ്കയിലുമാണ് വീട്ടുകാരും നാട്ടുകാരും.

 

 

Share news
error: Content is protected !!
Scroll to Top