തിരൂരങ്ങാടി നഗരസഭ ആരോഗ്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാനെ ആക്രമിച്ചതായി പരാതി

തിരൂരങ്ങാടി:  നഗരസഭ ആരോഗ്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാനും മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ടുമായ സി.പി ഇസ്മായിലിനെ ആക്രമിച്ചതായി പരാതി.  കരിപറമ്പ് ചാത്തമ്പാടന്‍ അന്‍വറാണ് അകാരണമായി ആക്രമിച്ചതെന്നാന്ന് പരാതി. സംഭവത്തില്‍ തിരൂരങ്ങാടി പോലീസ് കേസെടുത്തു.
ചൊവ്വാഴ്ച രാത്രി 8.30 നാണ് കേസിനാസ്പദമായ സംഭവം. പള്ളിയില്‍ നിന്ന് നമസ്‌കാരം കഴിഞ്ഞ് കരിപറമ്പ് അങ്ങാടിയിലെത്തിയപ്പോള്‍ ചീത്ത വിളിച്ച് അന്‍വര്‍ ആക്രമിക്കുകയായിരുന്നു എന്നും ബൈക്കില്‍ നിന്ന് വലിച്ചിറക്കി ക്രൂരമായ അക്രമിച്ചെന്നും വധിക്കാന്‍ ശ്രമിച്ചതായി ഇസ്മായില്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
പരിക്കേറ്റ ഇസ്മായില്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നഗരസഭ ഭരണസമിതി ആവശ്യപ്പെട്ടു.24 മണിക്കൂറിനകം പ്രതിയെ പിടികൂടണമെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും യൂത്ത് ലീഗ് മണ്ഡലം ആവശ്യപ്പെട്ടു. പോലീസ് അലംഭാവം തുടര്‍ന്നാല്‍ സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം ജനറല്‍ സെക്രട്ടറി
യു.എ റസാഖ് പറഞ്ഞു.

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •