യോഗ ചെയ്യുന്നതിനിടെ വീണു; കോണ്‍ഗ്രസ്സ് നേതാവ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് ഗുരുതരാവസ്ഥയില്‍

മംഗളൂരു: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ.ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് യോഗ അഭ്യസിക്കുന്നതിനിടെ വീണു പരിക്കേറ്റു. മംഗളൂരു അത്താവര്‍റിലെ ഫ്‌ളാറ്റില്‍ യോഗ ചെയ്യുന്നതിനിടെയാണ് സംഭവം.

ഗുരുതരമായ പരുക്കുകളോടെ കര്‍ണാടകയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വീഴ്ചയില്‍ തലയിടിച്ച് തലച്ചോറില്‍ രക്തം കട്ടപിടിച്ചാണ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അബോധാവസ്ഥയിലായത്.


ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top