പെരുന്നാള്‍ദിനത്തിലും കെഎസ്ഇബി യുടെ പ്രവര്‍ത്തനം താനൂരില്‍ സജീവം

താനൂര്‍ : ചിറക്കല്‍ മുണ്ടേക്കാട്ട് റോഡില്‍ രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും എല്‍.ടി ലൈനില്‍ തെങ്ങു വീണ് വൈദ്യുതി നഷ്ട്ടപ്പെട്ടു. തുടര്‍ന്ന് താനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ദിബീഷ് ചിറക്കല്‍ ഇടപ്പെട്ട് കെ എസ് ഇ ബിയില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പെരുന്നാള്‍ ദിനമായിട്ടുപോലും കെ എസ് ഇ ബി ജീവനക്കാര്‍ ഉടനെയെത്തി തെങ്ങ് മുറിച്ചുമാറ്റുകയും വൈദ്യുതി പഴയ നിലയിലേക്ക് പുനസ്ഥാപിക്കുകയും ചെയ്തു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പെരുന്നാള്‍ ദിനത്തിലും ഓടിയെത്തി തങ്ങളുടെ കടമ നിര്‍വഹിച്ച കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ക്ക് കൗണ്‍സിലറും, നാട്ടുകാരും അഭിനന്ദനങ്ങള്‍ നേര്‍ന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •