ട്രാന്‍സ്ജെന്‍ഡര്‍ അനന്യയുടെ മരണം: അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ അനന്യ കുമാരി അലക്സിന്റെ (28) മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

ഇതുസംബന്ധിച്ച് ട്രാന്‍സ്ജെന്‍ഡര്‍ സംഘടനയും പരാതി നല്‍കിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കൊച്ചിയിലെ ഫ്‌ളാറ്റില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ഓണ്‍ലൈന്‍ ചാനിലിന് നല്‍കിയ അഭിമുഖത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയിലെ പിഴവ് തന്നെ ഗുരുതരമായി ബാധിച്ചുവെന്ന് പറഞ്ഞിരുന്നു.

 

Share news
error: Content is protected !!
Scroll to Top