HIGHLIGHTS : Conducted job fair
മലപ്പുറം: എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ എടപ്പാള്‍ വട്ടംകുളം ഐ.എച്ച് ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വെച്ച് നടത്തിയ ജോബ് ഫെയര്‍ ജില്ലാ പഞ്ചായത്ത് അംഗം ആരിഫാ നസീര്‍ ഉദ്ഘാടനം ചെയ്തു. 23 കമ്പനികളാണ് ജോബ് ഫെയറില്‍ പങ്കെടുത്തത്. പ്രിന്‍സിപ്പാള്‍ അബ്ദുസമ്മദ് പി അധ്യക്ഷനായി.
ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ കെ.ശൈലേഷ് മുഖ്യ പ്രഭാഷണം നടത്തി. എംപ്ലോയ്‌മെന്റ് ഓഫിസര്‍ മാരായ സമീറ ‘എന്‍.വി ഗീത പി കെ സുബ്രഹ്‌മണ്യന്‍ എന്‍.ഹേമ കുമാരി യു.കെ. ഗോപാലകൃഷ്ണന്‍, ഡോ: ഫിജോ ജോസ് ,അബ്ദുള്‍ സലാം എ പി എന്നിവര്‍ സംസാരിച്ചു.

23 കമ്പനികള്‍ പങ്കെടുത്ത ജോബ് ഫെയറില്‍ 139 പേരെ വിവിധ ഒഴിവുകളിലേക്ക് തെരഞ്ഞെടുത്തു.287 പേര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടി.