Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; അഖിലേന്ത്യാ കോര്‍ഫ് ബോള്‍ കാലിക്കറ്റിന് കിരീടം

HIGHLIGHTS : Calicut University News; All India Korf Ball title for Calicut

അഖിലേന്ത്യാ കോര്‍ഫ് ബോള്‍ കാലിക്കറ്റിന് കിരീടം

ജയ്പൂരിലെ അപ്പക്‌സ് യൂണിവേഴ്‌സിറ്റിയില്‍  നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ കോര്‍ഫ് ബോള്‍ (മിക്‌സഡ്) ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാമ്പ്യന്മാരായി. സെമിഫൈനല്‍ ലീഗ് മത്സരങ്ങളില്‍  ലൗലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയെ 14-3 എന്ന സ്‌കോറിനും അപ്പക്‌സ് യൂണിവേഴ്‌സിറ്റിയെ 8-2 എന്ന സ്‌കോറിനും പരാജയപ്പെടുത്തിയായിരുന്നു കാലിക്കറ്റിന്റെ കുതിപ്പ്. ആവേശകരമായ അവസാന മത്സരത്തില്‍  സാവിത്രി ഭായ് ഫുലേ പൂനെ യൂണിവേഴ്‌സിറ്റിയെ 11-9 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റിലെ മികച്ച താരമായി കാലിക്കറ്റിന്റെ അരുണ്‍ ഷാജിയെ തെരഞ്ഞെടുത്തു. ടീമംഗങ്ങള്‍ – നിധിന്‍, അരുണ്‍ ഷാജി (ജി.സി.പി.ഇ. കോഴിക്കോട്), കെ.എസ്. സഞ്ജയ്, റോബിന്‍ കെ. ഷാജി (ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട), അക്ഷയ് തിലക് (എം.ഇ.എസ്. കെ.വി.എം. വളാഞ്ചേരി), ക്രിസ്തുരാജ് (സഹൃദയ കോളേജ്), പ്രിന്‍സ് തോമസ് (നൈപുണ്യ കോളേജ്), വിനിഷ വിന്‍സന്റ്, ആര്‍ച്ച ആനന്ദ്, എ. അഭിരാമി (സഹൃദയ കോളേജ്), എം.എസ്. സാന്ദ്ര, ജിയ സെബാസ്റ്റ്യന്‍ (ക്രൈസ്റ്റ് കോളേജ്), കെ. ശില്‍പ (എസ്.എന്‍.ഡി.പി. വൈ.എസ്.എസ്. കോളേജ് പെരിന്തല്‍മണ്ണ).

sameeksha-malabarinews

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

എസ്.ഡി.ഇ. 2017 പ്രവേശനം ഒന്ന്, രണ്ട് സെമസ്റ്റര്‍ / ഒന്നാം വര്‍ഷ പി.ജി. സപ്തംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 17 മുതല്‍ ഏപ്രില്‍ 15 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും ഏപ്രില്‍ 20-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഹാള്‍ടിക്കറ്റ്

മാര്‍ച്ച് 14-ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റര്‍ ബി.എ. – എച്ച്.ആര്‍.എം. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഡിസംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും മാര്‍ച്ച് 2023 സപ്ലിമെന്ററി പരീക്ഷകളും 27-ന് തുടങ്ങും.

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫിസിക്‌സ് (നാനോ സയന്‍സ്), കെമിസ്ട്രി (നാനോ സയന്‍സ്) നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ 21-ന് തുടങ്ങും.

സര്‍വകലാശാലാ പഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ് സി. നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും എം.എ. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും എം.എസ് സി. ഹ്യൂമന്‍ ഫിസിയോളജി റഗുലര്‍ പരീക്ഷയും 21-ന് തുടങ്ങും.
പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിംഗ് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. മലയാളം വിത് ജേണലിസം, ഡവലപ്‌മെന്റ് എക്കണോമിക്‌സ്, എക്കണോമിക്‌സ് നവംബര്‍ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ എം.എ. ഡവലപ്‌മെന്റ് എക്കണോമിക്‌സ് ഏപ്രില്‍ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി നവംബര്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എം.സി.എ. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷകള്‍ മാറ്റി

താഴെ പറയുന്ന ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ഒഴികെ കാലിക്കറ്റ് സര്‍വകലാശാലാ മാര്‍ച്ച് 14, 15 തീയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. മാറ്റമില്ലാത്ത പരീക്ഷകള്‍ : പത്താം സെമസ്റ്റര്‍ അഞ്ചു വര്‍ഷ എല്‍.എല്‍.ബി. 2008 സ്‌കീം (2008-2010 പ്രവേശനം), ആറാം സെമസ്റ്റര്‍ 3 വര്‍ഷ എല്‍.എല്‍.ബി 2008 സ്‌കീം (2008-2014 പ്രവേശനം), ഒന്നാം സെമസ്റ്റര്‍ ബി.എഡ്. 2015 സ്‌കീം (2015-2016 പ്രവേശനം), ഒന്ന്, രണ്ട്, വര്‍ഷ ബി.എ., ബി.എസ് സി. പാര്‍ട്ട്-2 മലയാളം, സംസ്‌കൃതം, ഹിന്ദി, അറബി (1992 പ്രവേശനം മുതല്‍). മാറ്റി വെച്ച പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!