Section

malabari-logo-mobile

ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർസെക്കന്ററി സ്‌കൂൾ എട്ടാം ക്ലാസ് പ്രവേശനം

HIGHLIGHTS : മലപ്പുറം:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്സസ് ഡവലപ്മെന്റിന്റെ കീഴിൽ ജില്ലയിലെ വാഴക്കാട്, വട്ടംകുളം, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന...

മലപ്പുറം:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്സസ് ഡവലപ്മെന്റിന്റെ കീഴിൽ ജില്ലയിലെ വാഴക്കാട്, വട്ടംകുളം, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർസെക്കന്ററി സ്‌കൂളിലെ 2023-24 അധ്യയനവർഷത്തിലേക്കുള്ള എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 01.06.2023ന് 16 വയസ്സ് തികയാത്തവരായിരിക്കണം. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ വിജയിച്ചവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടും, ihrd.kerala.gov.in/ths എന്ന വെബ് സൈറ്റ് മുഖേന ഓൺലൈനായും സമർപ്പിക്കാം. അപേക്ഷയുടെ രജിസ്ട്രേഷൻ ഫീസായി 110 രൂപ (എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് 55 രൂപ) അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടിൽ അടച്ച് പണമടച്ചതിന്റെ വിശദാംശങ്ങൾ ഓൺലൈൻ പോർട്ടലിൽ രേഖപ്പെടുത്താവുന്നതാണ്.

അപേക്ഷാ ഫീസ് സ്‌കൂൾ ഓഫീസിൽ പണമായോ, പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡി.ഡി ആയോ നൽകാം. അപേക്ഷകൾ ഓൺലൈനായി മാർച്ച് 10 മുതൽ 21 വരെയും സ്‌കൂളുകളിൽ നേരിട്ട് മാർച്ച് 25ന് വൈകീട്ട് നാല് മണിവരെയും സമർപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: വാഴക്കാട് -04832725215/8547005009, വട്ടംകുളം -04942681498/8547005012, പെരിന്തൽമണ്ണ -04933225086/8547021210.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!