Section

malabari-logo-mobile

സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി; അധ്യാപകന്‍ അറസ്റ്റില്‍

HIGHLIGHTS : Complaint of harassment of a student of the School of Drama; Teacher arrested

തൃശൂര്‍: സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനായ ഡോ. സുനില്‍ കുമാര്‍ അറസ്റ്റില്‍. കണ്ണൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സുനില്‍ കുമാറിനെ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി. അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം നടത്തുന്നതിനിടെയാണ് അറസ്റ്റ്.

ഒന്നാം വർഷ നാടക ബിരുദ വിദ്യാർഥിനിയെ സുനിൽ കുമാർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പീഡനത്തിനിരയാക്കി എന്നാണ് പരാതി. രണ്ട് അധ്യാപകര്‍ക്കെതിരെയാണ് പെണ്‍കുട്ടി ആരോപണമുന്നയിച്ചത്.  വിസിറ്റിങ് പ്രഫ. ആയി വന്ന അധ്യാപകന്‍ ഓറിയന്റേഷന്‍ ക്ലാസിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി. ഈ വിവരം കോളേജ് ഡീനിനെയും വകുപ്പ് മേധാവിയെയും അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.

sameeksha-malabarinews

ഇതിന് പിന്നാലെ പെണ്‍കുട്ടിക്ക് പിന്തുണയുമായി സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഡീന്‍ സുനില്‍കുമാറെത്തി. സൗഹൃദം മുതലെടുത്ത് സുനില്‍ കുമാര്‍ പീഡത്തിനിരയാക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥിയുടെ പരാതി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!