Section

malabari-logo-mobile

 സ്വകാര്യ ബസുകളുടെ മത്സരയോട്ടം: 14 ന് ചർച്ച

HIGHLIGHTS : Competition of Private Buses: Debate on 14

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തെ തുടർന്നുണ്ടാവുന്ന  അപകട സാഹചര്യങ്ങൾ ചർച്ച ചെയ്യുവാൻ  ഗതാഗമന്ത്രി ആന്റണി രാജു യോഗം വിളിച്ചു ചേർക്കുന്നു.

എറണാകുളത്ത് ഫെബ്രുവരി 14 ന് രാവിലെ 10-30ന് ആണ് യോഗം. മോട്ടോർ വാഹന വകുപ്പ്,  പോലീസ്, റോഡ് സേഫ്റ്റി അതോറിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ്  എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും  സ്വകാര്യ ബസ്  ഉടമകൾ, തൊഴിലാളി സംഘടനകൾ എന്നിവയുടെ പ്രതിനിധികളും  യോഗത്തിൽ പങ്കെടുക്കും.

സംസ്ഥാനത്തെ റോഡുകളിൽ പ്രത്യേകിച്ച് എറണാകുളം നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം മൂലം നിരന്തരമുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം ചേരുവാൻ തീരുമാനിച്ചതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!