പരപ്പനങ്ങാടിയില്‍ യുവതിയെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പരപ്പനങ്ങാടി: ചെട്ടിപ്പടി കോയംകുളത്ത് യുവതിയെ വീട്ടു വളപ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോയംകുളം ബസ്സ്‌റ്റോപ്പിന് മുന്‍വശത്തെ കിഴക്കെ പുരയ്ക്കല്‍ ജിദീഷിന്റെ ഭാര്യ ഷൈനി (40) യെയാണ് ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ വീട്ടുവളപ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താനൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

ചാലിയത്തെ പിന്‍പുറത്ത് ഭാസ്‌കരന്‍ – വസന്തകുമാരി ദമ്പതികളുടെ മകളാണ് ഷൈനി

മകന്‍: ആര്‍ണവ്

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top