HIGHLIGHTS : An awareness seminar was organized for the members of the Governing Body of Co-operative Societies
തിരൂരങ്ങാടി :ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റ് കണ്ണൂരും സഹകരണ വകുപ്പ് തിരൂരങ്ങാടിയും സംയുക്തമായി സഹകരണ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ക്ക് സഹകരണ സെമിനാറും ക്ലാസും സംഘടിപ്പിച്ചു.
ഐസിഎം കണ്ണൂരിലെ അധ്യാപകനായ വി എന്‍ ബാബു സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഈ നരേന്ദ്രദേവ് അധ്യക്ഷതയും തിരൂരങ്ങാടി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഇ. പ്രേം രാജ് ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ഐസിഎം കണ്ണൂരിലെ അധ്യാപകനായ കെസിഎസ് കുട്ടി ഭരണസമിതി അംഗങ്ങളുടെ ചുമതലുകളും ഉത്തരവാദിത്വങ്ങളെ കുറിച്ചും ബോധവല്‍ക്കരണ ക്ലാസ് എടുത്തു.

തിരൂരങ്ങാടി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിന് കീഴിലുള്ള സഹകരണ സ്ഥാപനങ്ങളിലെ ഏകദേശം 285 ഓളം ഭരണസമിതി അംഗങ്ങള്‍ പങ്കെടുത്തു. ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുള്‍ അനീഷ് കെ , സജിത്ത് പി , കെ.ടി വിനോദ്, വിജയകുമാര്‍ കെ., രഞ്ചിത്ത് . ആര്‍എം, പ്രമോദ്.എന്‍.കെ. എന്നിവര്‍ സംബന്ധിച്ചു. ഓഫീസ് സൂപ്രണ്ട് ബാബുരാജന്‍ എന്‍ പി ചടങ്ങിന് നന്ദി അറിയിച്ചു
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു