HIGHLIGHTS : The roadside rest stop was dedicated to the nation
കോഴിക്കോട്:ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച വഴിയോര വിശ്രമകേന്ദ്രം നാടിന് സമര്‍പ്പിച്ചു. കാനത്തില്‍ ജമീല എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷയായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് മുഖ്യാതിഥിയായിരുന്നു.
2020-21, 2021-22, 2022-23 വാര്‍ഷിക പദ്ധതികളിലായി 68 ലക്ഷം രൂപ വകയിരുത്തിയാണ് ദേശീയ പാതയോരത്തുള്ള ഈ കെട്ടിടം പണി പൂര്‍ത്തീകരിച്ചത്. യാത്ര ചെയ്യുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും സൗകര്യപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് വിശ്രമ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ ഫാസില്‍ കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസാദ് പി ടി, എല്‍ എസ് ജി ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ചന്ദ്രന്‍ സി, ഗ്രാമപഞ്ചയത്ത് സെക്രട്ടറി അനില്‍ കുമാര്‍ ടി, സി ഡി എസ് ചെയര്‍ പേഴ്‌സന്‍ ആര്‍ പി വത്സല, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്‌നഫ് കാച്ചിയില്‍ സ്വാഗതവും പഞ്ചായത്തംഗം രാജേഷ് കുന്നുമ്മല്‍ നന്ദിയും പറഞ്ഞു.