ഷാള്‍ ഗ്രൈന്‍ഡറില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം;അപകടം പിറന്നാള്‍ ദിവസം

കാസര്‍ഗോഡ്: ഷാള്‍ ഗ്രൈന്‍ഡറില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. മഞ്ചേശ്വരം തുമിനാട് ലക്ഷം വീട് കോളനിയിലെ ജയ്ഷീല്‍ ചുമ്മി(20)ആണ് മരിച്ചത്.

ശനിയാഴച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. തുമിനാട്ടിലെ ഒരു ബേക്കറിയിലെ ജീവനക്കാരിയായിരുന്നു ജയ്ഷീല്‍. ഗ്രൈന്‍ഡര്‍ ഉപയോഗിക്കുന്നതിനിടെ ജയ്ഷീല്‍ ധരിച്ചിരുന്ന ഷാള്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു.

അപകടം നടന്ന ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പാടി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ജയ്ഷീല്‍ ചുമ്മിന്റെ ഇരുപതാം പിറന്നാളായിരുന്നു ഇന്ന്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top