Section

malabari-logo-mobile

അന്ധവിശ്വാസങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ കലകള്‍ക്കും പങ്ക് വഹിക്കാനുണ്ട്: സി.പി.ഉമര്‍ സുല്ലമി

HIGHLIGHTS : Arts also have a role to play in the fight against superstitions: CP Umar Sullami

പരപ്പനങ്ങാടി : വിശ്വാസികളെ ചൂഷണം ചെയ്യുന്ന അന്ധവിശ്വാസ പ്രചാരകര്‍ക്കെതിരായ പോരാട്ടത്തില്‍ കലാരൂപങ്ങള്‍ക്കും പങ്ക് വഹിക്കാനാവുമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ ജനറല്‍ സെക്രട്ടറി സി.പി.ഉമര്‍ സുല്ലമി അഭിപ്രായപ്പെട്ടു.എം. എസ്. എം. സി. ഐ. ഇ. ആര്‍. സംയുക്തമായി സംഘടിപ്പിച്ച സര്‍ഗോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.ഐ.ഇ.ആര്‍ സെക്രട്ടറി ഡോ.ഐ.പി അബ്ദുസലാം അധ്യക്ഷത വഹിച്ചു.ഐ.എസ്.എം.സംസ്ഥാന പ്രസിഡന്റ് സഹ്ല്‍ മുട്ടില്‍ , ഐ.എസ്.എം.സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് , എം.എസ്.എം സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ്, ജനറല്‍ സെക്രട്ടറി എം ആദില്‍ നസീഫ് മങ്കട, നുഫൈല്‍ തിരൂരങ്ങാടി,ഹസനത്ത് പരപ്പനങ്ങാടി, മജീദ് കണ്ണാടന്‍, ഹസന്‍ മദനി, ഷുഫൈന തിരൂരങ്ങാടി, , ജസീറ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews

സംസ്ഥാനത്തെ പതിനാല് ജില്ലകളില്‍ നിന്നായി ആയിരത്തിലധികം പ്രതിഭകള്‍ സര്‍ഗോത്സവത്തില്‍ മാറ്റുരക്കുന്നുണ്ട്. അഞ്ച് വേദികളിലായി സബ്ജൂനിയര്‍ ,ജൂനിയര്‍, ടീന്‍സ് വിഭാഗങ്ങളില്‍ 57 ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കെ.എന്‍.എം. മര്‍കസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും. സാംസ്‌ക്കാരിക നേതാക്കള്‍ സംബന്ധിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!