Section

malabari-logo-mobile

ശിശുദിനത്തില്‍ ഗോത്ര വിദ്യാര്‍ത്ഥി ലൈബ്രറിക്കായി പുസ്തക സമാഹരണത്തിന് തുടക്കം

HIGHLIGHTS : Commencement of book collection for the Tribal Student Library on Children's Day

കോഴിക്കോട്: ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ വിലങ്ങാട് അടുപ്പ് കോളനിയില്‍ ആരംഭിക്കുന്ന ആരണ്യകം ഗോത്ര വിദ്യാര്‍ത്ഥി ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണത്തിന് ശിശുദിനത്തില്‍ തുടക്കം. സാംസ്‌ക്കാരിക പ്രവര്‍ത്തകരില്‍ നിന്നുള്ള പുസ്തക സമാഹരണത്തിന്റെ ഉദ്ഘാടനവും ശിശുദിന സ്റ്റാമ്പ് പ്രകാശനവും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കെ.എസ്. വെങ്കിടാചലം നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടറി വി. ടി. സുരേഷ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. കവിയും അധ്യാപികയുമായ വിനു നീലേരി മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന ശിശുദിനാഘോഷ പരിപാടികള്‍ എഡിസി ജനറല്‍ എം.മിനി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത മരുതോങ്കര ജി എല്‍ പി സ്‌കൂളിലെ ആര്‍.സാന്‍സിയ ശിശുദിന സന്ദേശം നല്‍കി. യു പി പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ആഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ ജൂണ്‍ ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.

sameeksha-malabarinews

ജില്ലാ ട്രഷറര്‍ കെ.വിജയന്‍ ജില്ലാതല രചനാ മത്സര വിജയികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. പി.ശ്രീദേവ് ആശംസാ പ്രസംഗം നടത്തി. തിരുവമ്പാടി ഇന്‍ഫാന്റ് ജീസസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അയന സന്തോഷ് സ്വാഗതവും വേളൂര്‍ ജി എം യു പി സ്‌കൂളിലെ ജ്യോതിക എസ്.ആര്‍.നന്ദിയും പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!