പരപ്പനങ്ങാടി: പരപ്പനങ്ങാടി നവജീവന്‍ ബാലവേദി കുട്ടികളുടെ നേതൃത്വത്തില്‍ ശിശുദിനാഘോഷം നടന്നു. ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് നെഹ്‌റു ഉയര്‍ത്തിയ കാഴ്ചപ്പാടുകള്‍ക്ക് ഉപോല്‍ബലകമാകുന്ന രൂപത്തില്‍ ലഘുശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തിയാണ് കുട്ടികള്‍ ഇപ്രാവശ്യം നെഹ്‌റുവിനെ സ്മരിച്ചത്.
ബാലവേദി പ്രസിഡണ്ട് ദേവതീര്‍ത്ഥ പരിപാടിയില്‍ സ്വാഗതം പറഞ്ഞു. ബാലവേദി അംഗങ്ങളായ ആഗ്‌നേയ്, ശ്രിത കല്യാണി, ഹാഷിന്‍ ശങ്കര്‍, ഹെലന്‍ സരിത് കൃഷ്ണ, അലന്‍, ആയുഷ്, ദേവതീര്‍ത്ഥ എന്നിവര്‍ വിവിധ ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തി കാര്യങ്ങള്‍ വിശദീകരിച്ചു. നെഹ്‌റുവിനെ സ്മരിച്ചു കൊണ്ട് സംസാരിച്ചു. ബാലവേദി വൈ.പ്രസിഡണ്ട് ഹാഷിന്‍ ശങ്കര്‍ നന്ദി പറഞ്ഞു. വായനശാല പ്രതിനിധിയായ ബാലവേദി കണ്‍വീനര്‍ കെ.സഞ്ജന പരിപാടികള്‍ നിയന്ത്രിച്ചു.
വിജ്ഞാനവും കൗതുകവും പകരുന്ന വിവിധങ്ങളായ പരീക്ഷണങ്ങള്‍
കുട്ടികളുടെ ശാസ്ത്രത്തോടുള്ള അഭിനിവേശം എടുത്തുകാണിക്കുന്നവയായിരുന്നു




