തേഞ്ഞിപ്പലം: വ്യക്തികളുടെയും സമൂഹത്തിന്റെയും സുസ്ഥിതി എല്ലാ ക്ഷേമ രാഷ്ട്രങ്ങളുടെ മുഖ്യ ലക്ഷ്യങ്ങളിലൊന്നാണെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ.എ.ബി. മൊയ്തീന്‍കുട്ടി. കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് യൂണിവേഴ്‌സിറ്റി സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റുമായി
സഹകരിച്ച് വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല ശില്പശാല കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇസ്ലാമിക്ക് ചെയര്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടത്തുന്ന ഏറ്റവും ഉപകാരപ്രദമായ പരിപാടിയായതിനാലാണ് മാധ്യമങ്ങളും പൊതുജനങ്ങളും വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് ഏറ്റെടുത്ത് വിജയിപ്പിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍
പ്രൊഫ. പി. മമ്മദ് പറഞ്ഞു.
പ്രൊഫ ബേബി ശാരി, അഡ്വ ഷീല, അഡ്വ. ചാര്‍ലി പോള്‍, ഡോ. എം. ജിതേഷ് എന്നിവര്‍ സംസാരിച്ചു. കെ.മുനീറ സ്വാഗതവും റജീന നന്ദിയും പറഞ്ഞു. പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ യൂണിവേഴ്‌സിറ്റി റജിസ്ട്രാര്‍ പ്രൊഫ. സതീശന്‍ വിതരണം ചെയ്തു.




