കേരള, എംജി, ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി; 4 ജില്ലകളില്‍ അവധി

തിരുവനന്തപുരം: സംസ്ഥാനത്തു കനത്ത മഴ തുടരുന്നതിനാല്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സര്‍വകലാശാലകള്‍ പരീക്ഷകളും മാറ്റിവെച്ചു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കാസര്‍കോട് ജില്ലരളിലെ പ്രഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് തിങ്കളാഴ്ച കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.

എംജി സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷയും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കേരള സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരിക്കുന്ന എല്ലാ പരീക്ഷയും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കേരള സര്‍വകലാശാല തിങ്കളാഴ്ച ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എ, എം.എസ്.സി. എം.കോ, എം.എസ്.ഡബ്‌ള്യു, എം.സി.ജെ പരീക്ഷകള്‍ 22ന് ആരംഭിക്കാനായി മാറ്റി.

കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി സര്‍വകലാശാല വൈബ്‌സൈറ്റില്‍ ഉടല്‍ പ്രസിദ്ധപ്പെടുത്തും.

Share news
error: Content is protected !!
Scroll to Top