Section

malabari-logo-mobile

പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് ലോകപ്രമേഹദിനവും ശിശുദിനവും ആഘോഷിച്ചു

HIGHLIGHTS : Parappanad Walkers Club celebrated World Diabetes Day and Children's Day

പരപ്പനങ്ങാടി: പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബിന്റെയും എല്‍പിസ് ക്ലിനിക്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രമേഹ രോഗ നിര്‍ണ്ണയ ക്യാമ്പും കുട്ടികള്‍ക്ക് ശിശുദിന കായിക മത്സരങ്ങളും സംഘടിപ്പിച്ചു.

കണ്‍വീനര്‍ കെ.ടി വിനോദ് സ്വാഗതവും പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കേലച്ചന്‍ ക്കണ്ടി അദ്ധ്യതയും വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം പരപ്പനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹണി കെ. ദാസ് നിര്‍വഹിച്ചു. കൂടാതെ അണ്ടര്‍ 14 വിഭാഗം മലപ്പുറം ജില്ലാ ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ ലഭിച്ച അഗ്‌നേയ് .പി യെ ആദരിക്കുകയും ചെയ്തു. എല്‍ പി സ്, ക്ലിനിക് പുത്തന്‍പീടിക, ദ ലൈബ്രററി പി സ & കേക്ക്‌സ് അമ്പലപ്പടി, മാക്‌സ് വിംഗ് മെന്‍സ് വിയര്‍ അമ്പലപ്പടി, എന്നീ സ്ഥാപനങ്ങള്‍ ക്ലബ്ബിലെ മെമ്പര്‍മാര്‍ക്കും കായിക താരങ്ങള്‍ക്കുമായി നല്‍കിയ ജഴ്‌സിയുടെ വിതരണം ഡോ. വിപിന്‍ ദിനേശ് നിര്‍വഹിച്ചു.

sameeksha-malabarinews

ശിശുദിനത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് 50 മീറ്റര്‍ ഓട്ടം, വടംവലി, ബോള്‍ത്രോ, മ്യൂസിക്കല്‍ ചെയര്‍ എന്നിവയും സംഘടിപ്പിച്ചു. ദിനേശ് കെ.പി , പി.വി കുഞ്ഞിമരക്കാര്‍, അജയന്‍ കെ.പി, മനോജ് ടി, സന്ദീപ്  ടി.കെ, സലാം പി. രതീഷ്, വി.പി. സനില്‍കുമാര്‍ കോച്ചുമാരായ നിസാര്‍ മടപ്പള്ളി, അനൂപ്, ഉനൈസ് സി.പി എന്നിവര്‍ കുട്ടികള്‍ക്ക് സമ്മാനങ്ങളും നല്‍കി. പ്രമേഹ രോഗ നിര്‍ണ്ണയ ക്യാമ്പില്‍ 100 പേര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!