Section

malabari-logo-mobile

ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ്; സര്‍ക്കാര്‍ ക്ഷമ ചോദിച്ചു;ഓമനക്കുട്ടനെതിരായ കേസ് പിന്‍വലിക്കാന്‍ നിര്‍ദേശം

HIGHLIGHTS : ദുരിതാശ്വാസ ക്യാമ്പില്‍ സിപിഐഎം പ്രാദേശിക നേതാവ് ഓമക്കുട്ടന്‍ പണപ്പിരിവ് നടത്തിയെന്ന വ്യാജ ആരോപണത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസ് പിന...

ദുരിതാശ്വാസ ക്യാമ്പില്‍ സിപിഐഎം പ്രാദേശിക നേതാവ് ഓമക്കുട്ടന്‍ പണപ്പിരിവ് നടത്തിയെന്ന വ്യാജ ആരോപണത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസ് പിന്‍വലിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ സര്‍ക്കാര്‍ ഓമക്കുട്ടനോട് ക്ഷമ ചോദിച്ചു.

ഓമനക്കുട്ടന്‍ കഴിഞ്ഞ കാലങ്ങളിലും ക്യാമ്പിനു വേണ്ടി നിസ്വാര്‍ത്ഥ സേവനം നടത്തിയ ആളാണെന്നു മനസ്സിലായെന്നും ഓട്ടോക്കൂലി കൊടുക്കാനാണ് അദേഹം പണം പിരിച്ചതെന്നും ദുരന്ത നിവാരണ അതോറിറ്റി തലവന്‍ വേണു വാസുദേവന്‍ മാപ്പ് ചോദിച്ച് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. പോലീസ് കേസുമായി മുന്നോട്ടു പോവില്ലെന്നും കേസ് പിന്‍വലിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന് ആരോപിച്ച് ഇന്നലെയാണ് ഓമനക്കൂട്ടനെതിരെ ആരോപണം വരുന്നത്. ഇതെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് ഓമക്കുട്ടനെ സസ്‌പെന്‍ഡ് ചെയ്യുകയും പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!