തിരൂരങ്ങാടിയില്‍ പ്രളയശുചീകരണത്തിനിടെ തെന്നിവീണ് യുവതി മരിച്ചു

തിരൂരങ്ങാടി: പ്രളയത്തില്‍ വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ തെന്നി വീണ് പരിക്കേറ്റ ്‌യുവതി മരിച്ചു. പന്താരങ്ങാടി കണ്ണാടിക്കല്‍ കരിപറമ്പ് സ്വദേശി കണ്ണങ്ങാട്ട് പള്ളിക്കല്‍ അബ്ദുള്‍ റഷീദിന്റെ ഭാര്യ ഷംസീന(32)ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ഉടനെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രളയത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബം തൃക്കുളത്തെ ക്യാമ്പിലായിരുന്നു. വെള്ളമിറങ്ങി തുടങ്ങിയതോടെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭര്‍ത്താവിനൊപ്പം വീടു വൃത്തിയാക്കുകയായിരുന്നു ഷംസീന. ഇതിനിടെയാണ് കോണിയില്‍ നിന്ന് തെന്നി വീണത്. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണിപ്പോള്‍ ഉള്ളത്.

Share news
error: Content is protected !!
Scroll to Top