വള്ളിക്കുന്നില്‍ വീട്തകര്‍ന്നു

വള്ളിക്കുന്ന്: ശക്തമായ മഴയില്‍ വീട് തകര്‍ന്നു. വ്യാഴാഴ്ച രാത്രിയാണ് പരുത്തിക്കാട് സ്വദേശി കൊളങ്ങരത്തൊടി ഹരിദാസിന്റെ വീട് തകര്‍ന്നു വീണത്.

അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന കുട്ടികള്‍ നിസാരപരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. വീടു തകര്‍ന്നതോടെ ചെറിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബം ദുരിതത്തിലായിരിക്കുകയാണ്.

വാര്‍ഡ് കൗണ്‍സിലര്‍ സതീദേവി, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയര്‍ എന്നവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Share news
error: Content is protected !!
Scroll to Top