വീടുകള്‍ ശുചീകരിച്ച് വിദ്യാര്‍ഥികളും

പരാപ്പനങ്ങാടി:പ്രളയത്തില്‍ മുങ്ങിയ വീടുകള്‍ ശുചീകരിച്ച് വിദ്യാര്‍ഥികളും. പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അധ്യാപകരുടെ നേതൃത്തില്‍ ശുചീകരണത്തിനിറങ്ങിയത്.

എന്‍എസ്എസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികളാണ് ശുചീകരണം നടത്തിയത്.

പാരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ നല്‍കിയ ക്ലീനിങ് സാമഗ്രികളുമായി മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി വീടുകള്‍ വൃത്തിയാക്കി. പ്രളയത്തില്‍ മുങ്ങിയ പാലത്തിങ്ങല്‍ എ എം എല്‍ പി സ്‌കൂളും അവിടെയുള്ള ബെഞ്ചും ഡെസ്‌ക്കുമടക്കം കഴുകി വൃത്തിയാക്കി.

പ്രിന്‍സിപ്പാള്‍ എ ജാസ്മിന്‍, പ്രോഗ്രാം ഓഫീസര്‍ എം എന്‍ കെ ഫിറോസ്, മറ്റ് അധ്യാപകരായ സ്മിത,മുഹമ്മദലി ,ഗൈഡ് ക്യാപ്റ്റന്‍ രാഗി , ബിന്ദുമോള്‍ വിദ്യാര്‍ഥികളായ സിയാദ്,കിരണ്‍, അശ്വിന്‍, ഹനാന്‍, ഷഹല്‍, അരുണിമ, നൂറ, ഫിദ, ശിഫ, ശിഫാനഷ്റിന്‍,, ലന, അസീല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top