Section

malabari-logo-mobile

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ചുരം കയറിയെത്തിയ ഹൈദ്രോസ്

HIGHLIGHTS : മാനന്തവാടി: കച്ചവടത്തിനായി കരുതി വച്ച വസ്ത്രങ്ങളെല്ലാം പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കി മാതൃകയായ വഴിയോര കച്ചവടക്കാരന്‍ നൗഷാദിനെപ്പോലെ...

ഫര്‍സീന
മാനന്തവാടി: കച്ചവടത്തിനായി കരുതി വച്ച വസ്ത്രങ്ങളെല്ലാം പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കി മാതൃകയായ വഴിയോര കച്ചവടക്കാരന്‍ നൗഷാദിനെപ്പോലെ മറ്റൊരു മാതൃകയായിരിക്കുകയാണ് കോഴിക്കോട് മുക്കം സ്വാദേശിയായ ഹൈദ്രോസ്.

62 കാരനായ ഹൃദ്രോഗിയായ ഹൈദ്രോസ് കൂലിപ്പണി ചെയ്ത് കിട്ടിയ തന്റെ സമ്പാദ്യമുപയോഗിച്ച് വാങ്ങിയ വസ്ത്രങ്ങള്‍ കൊണ്ടാണ് പ്രളയ ബാധിതരെ സഹായിക്കാനെത്തിയത്.കോരിച്ചൊരിയുന്ന മഴയത്ത് ഒരു സ്‌കൂട്ടറില്‍ കൊള്ളാവുന്നത്ര വസ്ത്രങ്ങളുമായി കിലോമീറ്ററുകള്‍ താണ്ടി മാനന്തവാടി സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ഓഫിസില്‍ എത്തിയ ഇദ്ദേഹം മനുഷ്യ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും മറ്റൊരു മാതൃകയായി മാറുകയായിരുന്നു.

sameeksha-malabarinews

ഭാരത് സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് സ്റ്റേറ്റ് സെക്രട്ടറി പ്രദീപ് കുമാര്‍ സാധനങ്ങള്‍ ഏറ്റുവാങ്ങി. അദ്ദേഹത്തോടൊപ്പം മാനന്തവാടി ക്യാമ്പ് സന്ദര്‍ശിച്ച ശേഷമാണ് ഹൈദ്രോസ് തിരികെ പോയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!