Section

malabari-logo-mobile

പൗരത്വ ഭേദഗതി നിയമം; ഡിവൈഎഫ്ഐയും എസ്എഫ്ഐയും പ്രതിഷേധിച്ചു

HIGHLIGHTS : Citizenship Amendment Act; DYFI and SFI protested

കോഴിക്കോട്: പൗരത്വ ഭേദഗതി ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത പശ്ചാത്തലത്തില്‍ പ്രതിഷേധവുമായി യുവജന സംഘടനകള്‍. കോഴിക്കോട് ഡിവൈഎഫ്ഐയും എസ്എഫ്ഐയും പ്രതിഷേധിച്ചു.

മുഴുവന്‍ ബ്ലോക്ക് കേന്ദ്രത്തിലും നൈറ്റ് മാര്‍ച്ച് നടത്തിയാണ് ഡിവൈഎഫ്ഐ പ്രതിഷേധിച്ചത്. നിയമത്തിനെതിരെ തുടര്‍ന്നും ശക്തമായ സമരം നടത്തുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. കണ്ണൂരില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിന്റെ നേതൃത്വത്തില്‍ ആണ് നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.

sameeksha-malabarinews

അതേസമയം പൗരത്വ നിയമം വര്‍ഗീയ അജണ്ടയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചിട്ടുണ്ട്. ഒരു മതവിഭാഗത്തെ അന്യവത്കരിക്കുന്നു. നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജനകീയനും നിയമപരവുമായ പോരാട്ടങ്ങളിലൂടെ എതിര്‍ക്കും. യോജിച്ച പ്രക്ഷോഭത്തിന് എല്ലാവരുമായും ചേരും. ജാതി, മത, രാഷ്ട്രീയ വേര്‍തിരിവ് അതിനില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം പുറത്തിറക്കിയത്. പൗരത്വത്തിനുള്ള അപേക്ഷകള്‍ ഉടന്‍ സ്വീകരിച്ചു തുടങ്ങും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിയമം നടപ്പിലാക്കുമെന്ന് നേരത്തെ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ സൂചിപ്പിച്ചിരുന്നു. 2019ലാണ് പൗരത്വഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയത്. നേരത്തെ പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ മതപരമായ അടിച്ചമര്‍ത്തല്‍ നേരിട്ടതിനെ തുടര്‍ന്ന് 2014 ഡിസംബര്‍ 31ന് മുമ്പായി ഇന്ത്യയിലേയ്ക്ക് വന്ന ഹിന്ദു, സിഖ്, ജെയിന്‍, പാര്‍സി, ബുദ്ധ, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പൗരത്വം അനുവദിക്കുന്നതിനായിരുന്നു പൗരത്വ ഭേദഗതി ബില്‍ ശുപാര്‍ശ ചെയ്തിരുന്നത്. ഇതില്‍ മുസ്ലിം വിഭാഗങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. പൗരത്വം നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങള്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് വിവേചനപരമായി മാറിയേക്കാം എന്ന ആശങ്ക ചൂണ്ടിക്കാണിച്ചായിരുന്നു പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നത്.

പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് പിന്നാലെ ഡല്‍ഹിലെ ഷഹീന്‍ബാദിലും അസമിലെ ഗുവഹാത്തിയിലും വലിയ സമരങ്ങള്‍ നടന്നിരുന്നു. പൗരത്വനിയമം പാസാക്കി നാല് വര്‍ഷത്തിലേറെയായെങ്കിലും ചട്ടങ്ങള്‍ തയ്യാറാക്കാതിരുന്നതിനാല്‍ നിയമം നടപ്പിലാക്കുന്നത് വൈകുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!