Section

malabari-logo-mobile

ഇന്ത്യയുടെ എതിര്‍പ്പ് തള്ളി ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്ത്

HIGHLIGHTS : Chinese spy ship in Sri Lanka port over India's objections

ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ്-5 ശ്രീലങ്കന്‍ തുറമുഖത്തെത്തി. കപ്പല്‍ ഹംബന്‍തോട്ട തുറമുഖത്തെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ് തുടരുന്നതിനിടെയാണ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തീരത്തെത്തുന്നത്. ചാരക്കപ്പല്‍ ഹംബന്‍തോട്ട തുറമുഖത്ത് പ്രവേശിക്കുന്നതിനെ ആദ്യം എതിര്‍ത്ത ശ്രീലങ്ക പിന്നീട് ചൈനയുടെ സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നു.

ഇന്ധനം നിറയ്ക്കാനെന്ന പേരില്‍ കഴിഞ്ഞ ബുധനാഴ്ച യുവാന്‍ വാങ്-5 കപ്പല്‍ ലങ്കയിലെ ഹംബന്‍തോട്ട തുറമുഖത്ത് അടുപ്പിക്കാന്‍ ചൈന ആദ്യം പദ്ധതിയിട്ടിരുന്നു. എന്നാല്‍ ചാരക്കപ്പല്‍ അടുക്കാന്‍ അനുമതി നല്‍കരുതെന്ന് ലങ്കയ്ക്ക് ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നല്‍കി. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം കപ്പലിന്റെ വരവ് നീട്ടിവെയ്ക്കണം എന്നാവശ്യപ്പെട്ട് കൊളംബോയിലെ ചൈനീസ് എംബസിക്കു കത്ത് നല്‍കി. ശ്രീലങ്ക ആദ്യം അനുമതി നല്‍കിയിരുന്നില്ല. അമേരിക്കയും ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറഖമുഖത്ത് പ്രവേശിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

sameeksha-malabarinews

സാങ്കേതികമായി വളരെ പുരോഗമിച്ച ചൈനയുടെ സ്പേസ് ട്രാക്കിംഗ് കപ്പലാണ് യുവാന്‍ വാങ്5. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകള്‍ സംഭരിക്കാനും വിശകലനം ചെയ്യാന്‍ ചാരക്കപ്പലിന് കഴിയുമെന്നാണ് പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!