Section

malabari-logo-mobile

കിഫ്ബി കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണം; ആവശ്യം തള്ളി ഹൈക്കോടതി

HIGHLIGHTS : ED investigation in Kifbi case should be stayed; The High Court rejected the demand

മസാല ബോണ്ട് കേസിലെ എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് സ്റ്റേ ഇല്ല. തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണം എന്ന കിഫ്ബി ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹര്‍ജി സെപ്റ്റംബര്‍ 2ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

ഇ ഡി സമന്‍സ് നല്ല ഉദ്ദേശത്തോടെ അല്ലെന്നും പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ ആണ് ലക്ഷ്യമെന്നും ഹര്‍ജിയില്‍ ആരോപിച്ചു. മസാല ബോണ്ടിന് ആര്‍ബിഐയുടെ അംഗീകാരം ഉണ്ടെന്നും ഫെമ ലംഘനം അന്വേഷിക്കേണ്ടത് റിസര്‍വ് ബാങ്കാണെന്നും കിഫ്ബി കോടതിയില്‍ പറഞ്ഞു. എന്നാല്‍, കിഫ്ബി ഫെമ നിയമങ്ങള്‍ ലംഘിച്ചതായി സംശയം ഉണ്ടെന്ന് ഇഡിയെ അറിയിച്ചു. മറുപടി നല്‍കാന്‍ കൂടുതല്‍ സാവകാശം വേണമെന്നും വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹര്‍ജി സെപ്റ്റംബര്‍ 2ന് പരിഗണിക്കാന്‍ മാറ്റിയത്.

sameeksha-malabarinews

എന്‍ഫോഴ്‌സ് അന്വേഷണം ചോദ്യം ചെയ്ത് കിഫ്ബി നല്‍കിയ ഹര്‍ജി ജസ്റ്റിസ് വിജി അരുണ്‍ ആണ് പരിഗണിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!