അധ്യാപകന്റെ മര്‍ദനമേറ്റ് ദളിത് വിദ്യാര്‍ത്ഥിയുടെ മരണം; രാജസ്ഥാനില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു

അധ്യാപകന്റെ മര്‍ദനമേറ്റ് ദളിത് വിദ്യാര്‍ത്ഥിയുടെ മരണപ്പെട്ട സംഭവത്തില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു. സ്‌കൂളില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്കായുള്ള കുടിവെള്ളം സൂക്ഷിച്ച പാത്രത്തില്‍ തൊട്ടതിനാണ് ജലോര്‍ ജില്ലയിലെ സുരാന ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയായ ഇന്ദ്രകുമാര്‍ മേഘ്വാളിനെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചത്.

രാജസ്ഥാനിലെ അത്രു മണ്ഡലത്തിലെ എംഎല്‍എ ആണ് പനചന്ദ് മേഘ്വാള്‍. താന്‍ പദവിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജിക്കത്ത് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കൈമാറി.

”ഇന്നും ദളിത് സമൂഹത്തിന് അവരുടെ അടിസ്ഥാന അവകാശങ്ങള്‍ക്കായി പോരാടേണ്ട സ്ഥിതിയാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്കിപ്പുറം അവരെ ചൂഷണത്തിന് ഇരയാക്കുന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ജലോറിലെ നിരപരാധിയായ കുട്ടിയുടെ മരണത്തില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. ഈ അടിച്ചമര്‍ത്തല്‍ തടയാന്‍ എനിക്ക് കഴിയുന്നില്ല, അതിനാല്‍ ഞാന്‍ എംഎല്‍എ സ്ഥാനം രാജിവെക്കുന്നു”- പനചന്ദ് മേഘ്വാള്‍ രാജിക്കത്തില്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top