ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് സ്വാതന്ത്ര്യദിനത്തില്‍ വീടുകളില്‍ ദേശീയപതാക ഉയര്‍ത്തിയതിന്റെ ചിത്രങ്ങള്‍ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇത്തരത്തില്‍ വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ചിത്രം വൈറലായി. പതാക ഉയര്‍ത്തുന്ന വയോധിക ദമ്പതികളുടെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.
സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ എന്തിനാണ് ഇത്ര ബഹളം കൂട്ടുന്നതെന്ന് ഈ രണ്ടു പേരോട് ചോദിക്കൂ, ഏതൊരു അധ്യാപകനും പറഞ്ഞു മനസ്സില
ലാക്കി തരുന്നതിലും നന്നായി ഇവര്‍ പറഞ്ഞു തരും എന്ന കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ചിത്രം പങ്കുവെച്ചത്.
വീപ്പയ്ക്ക് മുകളില്‍ കയറിനിന്നാണ് വയോധിക പതാക കെട്ടുന്നത്. ഒപ്പമുള്ള വയോധികന്‍ താഴെനിന്ന് വീപ്പ മറിയാതെ പിടിക്കുന്നതാണ് ചിത്രത്തിലുള്ളത്. ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് പിന്നാലെ നിരവധിപേരാണ് കമന്റുമായി എത്തിയത്.




