മോന്‍സണ് തേങ്ങയും മീനും കൊണ്ടുവരാന്‍ ഡിഐജി വാഹനം; വെളിപ്പെടുത്തി മുന്‍ ഡ്രൈവര്‍ ജെയ്‌സണ്‍

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണും പൊലീസും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. കോവിഡ് കാലത്ത് മോന്‍സണ്‍ പോലീസ് വാഹനം ദുരുപയോഗം ചെയ്തതിനുള്ള തെളിവുകളാണ് പുറത്ത് വന്നത്. മോന്‍സന്റെ വീട്ടില്‍ തേങ്ങ കൊണ്ടുവന്നത് ഡി ഐ ജി യുടെ കാറില്‍ ആണെന്നാണ് മുന്‍ ഡ്രൈവര്‍ ജെയ്‌സണ്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

മോന്‍സന്റെ സഹോദരിയുടെ വീട്ടില്‍ നിന്നായിരുന്നു ഔദ്യോഗിക വാഹനത്തില്‍ മോന്‍സണ്‍ തേങ്ങയും മീനും കൊണ്ടുവന്നത്. ഇത് വ്യക്തമാക്കുന്ന തെളിവുകള്‍ ക്രൈം ബ്രാഞ്ചിനു കൈമാറിയെന്നും ജെയ്‌സണ്‍ പറഞ്ഞു.

ഐജി ലക്ഷ്മണയുടെ സീലും ഒപ്പും ഉപയോഗിച്ച് കോവിഡ് കാലത്ത് യാത്രാപാസ് എടുത്തിരുന്നുവെന്നും ഡ്രൈവറുടെ വെളിപ്പെടുത്തല്‍. കൊവിഡ് കാലത്ത് മോന്‍സന്റെ കൂട്ടുകാര്‍ക്കായി ഐ ജി ലക്ഷ്മണ വ്യാപകമായി വാഹന പാസുകള്‍ നല്‍കി.

അനിത പുല്ലയിലിന്റെ ബന്ധുവിന്റെ വിവാഹ ശേഷം നെടുമ്പാശ്ശേരിയിലേക്ക് മോന്‍സന്‍ പോയത് പോലീസ് വാഹനത്തിലാണെന്നും ഡ്രൈവര്‍ പറയുന്നു. മോന്‍സന്റെ കലൂരിലെ വീട്ടില്‍ നിന്ന് ഐ ജി യുടെ പേരില്‍ ആണ് പാസ് നല്‍കിയതെന്നും പരാതിയില്‍ പറയുന്നു. ഇതെല്ലാം വ്യക്തമാക്കുന്ന വാട്‌സ് ആപ് ചാറ്റും ഫോണ്‍ സംഭാഷണവും പുറത്തു വന്നു.

Share news
error: Content is protected !!
Scroll to Top