Section

malabari-logo-mobile

ഭൂട്ടാനിലും ചൈനയുടെ കടന്നുകയറ്റം; കൈയേറി ടൗൺഷിപ്പ് നിർമിക്കുന്നതായി റിപ്പോർട്ട്

HIGHLIGHTS : China's incursion in Bhutan too; It is reported that a township is being built in Kaiyeri

ഭൂട്ടാനിലെ ചരിത്രപ്രാധാന്യമുള്ളതും രാജകുടുംബത്തിന്റെ അധീനതയിലുള്ളതുമായ പ്രദേശങ്ങളിലും ബേയുൽഖെൻപജോങ്ങിലെ നദീതീരത്തും ചൈന കൈയേറി ടൗൺഷിപ്പ് നിർമിക്കുന്നതായി റിപ്പോർട്ട്. ഒരുമാസത്തിൽകുറഞ്ഞ സമയത്തെ ഉപ ഗ്രഹ ചിത്രങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. വടക്കുകിഴക്കൻ ഭൂട്ടാനിലാണ്ചൈനയുടെ കടന്നുകയറ്റം. ഭൂട്ടാനുമായുള്ള അതിർത്തി ചർച്ചകൾക്കിടയിലാണ് ചൈനയുടെ നിർമാണപ്രവർത്തനങ്ങളെന്നതും ശ്രദ്ധേയം. 2020 തുടക്കം മുതൽ ചൈനയുടെ നിർമാണ ആരംഭിച്ചിരുന്നെന്നും ഇപ്പോൾവേഗത്തിലാക്കിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ഭൂട്ടാൻ രാജകുടുംബത്തിന്റെ പൈതൃക സ്വത്തുക്കൾ ഉൾപ്പെടുന്ന മലനിരകളിലും ചൈന കൈയേറ്റംനടത്തുന്നതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ചെറിയ രാജ്യമായ ഭൂട്ടാന് വൻശക്തികയായ ചൈനയുടെഅനധികൃത കടന്നുകയറ്റത്തെ പ്രതിരോധിക്കാനാകുന്നില്ല. അയൽരാജ്യമായ ഇന്ത്യയും ചൈനയുടെയുംഭൂട്ടാന്റെയും നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുന്നു

sameeksha-malabarinews

ചൈനയുടെ അധിനിവേശം ഇന്ത്യക്കും ആശങ്കയുണ്ടാക്കുന്നതാണ്. ഭൂട്ടാന്റെ പ്രദേശമായി രാജ്യാന്തരതലത്തിൽഅംഗീകരിക്കപ്പെട്ട പ്രദേശത്ത് റോഡ് നീട്ടി നിർമിക്കുന്നതിൽ ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർതടഞ്ഞിരുന്നു. തുടർന്ന് 2017 സിക്കിമിനോട് ചേർന്നുള്ള ദോക്‌ലാം പീഠഭൂമിയിൽ ഇന്ത്യയുടെയുംചൈനയുടെയും സൈനികർ ഏറ്റുമുട്ടി. എന്നാൽ, അതിർത്തിയോട് ചേർന്ന് കിടക്കുന്ന അമുചു നദീതടത്തിൽചൈന മൂന്നു ഗ്രാമങ്ങൾ നിർമിക്കാൻ തുടങ്ങി.

ഇന്ത്യയുടെ ഭാഗമായ സിലിഗുരിയിലേക്ക് സാന്നിധ്യം നീട്ടുന്നതിനുള്ള ചൈനയുടെ നീക്കത്തിന്റെ ഭാഗമാണ്ഭൂട്ടാനിൽ ചൈനയുടെ അധിനിവേശമെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ വളരെകരുതലോടെയാണ് ചൈനയുടെ അധിനിവേശത്തെ ഇന്ത്യ വീക്ഷിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!