3 വയസുകാരിയെ പുലി കൊന്നു; റോഡ് ഉപരോധിച്ച് നാട്ടുകാർ, പന്തല്ലൂരില്‍ ഇന്ന് ഹർത്താൽ

ഗൂഡല്ലൂർ: തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ മൂന്ന് വയസുകാരിയെ പുലി കടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച്പന്തല്ലൂരിൽ ഇന്ന് ഹർത്താൽ. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. തുടർന്ന്നാടുകാണി ചുരം വഴി കേരളത്തിലേക്കുള്ള ഗതാഗതം തടസപ്പെട്ടു.

ഗൂഡല്ലൂരിലെ ദേവാന മാംഗോ വില്ലേജിലാണ് ദാരുണ സംഭവമുണ്ടായത് . ഝാർഖണ്ഡ് സ്വദേശികളായശിവശങ്കറിൻ്റേയും മിലൻ ദേവിയുടേയും മകൾ നാൻസിയാണ് മരിച്ചത്അങ്കണവാടിയിൽ നിന്നുവരുന്നതിനിടെ അച്ഛന്റെ കൈയിൽ നിന്നു കുട്ടിയെ പുലി തട്ടിയെടുത്താണ് കടിച്ചു കൊന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top