ലൈംഗിക പീഡനം: ദര്‍സ്‌ അധ്യാപകന്‍ അറസ്റ്റില്‍

വളാഞ്ചേരി:  പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദര്‍സ്‌ അധ്യാപകന്‍ അറസ്റ്റില്‍. മഞ്ചേരി പയ്യാനാട്‌ സ്വദേശി പനയത്തില്‍ വീട്ടില്‍ ആബിദ്‌കോയ തങ്ങളെയാണ്‌(29) വളാഞ്ചേരി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

2019 ഡിസംബര്‍ മുതല്‍ ഇയാള്‍ കുട്ടിയെ നിരവധി തവണ പീഡനത്തിനിരയാക്കിയെന്നാണ്‌ പരാതി. ദര്‍സ്സിലെ മറ്റു കുട്ടികളെയ ലൈംഗീക ചൂഷണത്തിന്‌ ഇരയാക്കിയിട്ടുണ്ടോ എന്ന്‌ അന്വേഷിക്കുമെന്നും വളാഞ്ചേരി സ്‌റ്റേഷന്‍ എസ്‌എച്ച്‌ഒ എംകെ ഷാജി അറിയിച്ചു.

മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •