കൊച്ചി: ബിനീഷ് കോടയേരിയുടെ മുഴുവന്‍ സ്വത്തുവകകള്‍ കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശം. സ്വത്തുവകകള്‍ തങ്ങളുടെ അനുമതിപ്രകാരമല്ലാതെ ക്രയവിക്രയം ചെയ്യരുതെന്നും ഇഡി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതുസംബന്ധിച്ച് രജിസ്‌ട്രേഷന്‍ വകുപ്പിന് കത്ത് നല്‍കി. അസിസ്റ്റന്റ് ഡയറക്ടര്‍ രാധാകൃഷ്ണനാണ് കത്ത് നല്‍കിയത്.
ബിനീഷിന്റെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
മുഹമ്മദ് അനൂപ് മുഖ്യപ്രതിയായ ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടും സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും ബിനീഷിനെ ചോദ്യം ചെയ്തിരുന്നു.




