തിരൂര്‍ ആര്‍ടി ഓഫീസില്‍ വിജിലെന്‍സ്‌ റെയിഡ്‌

തിരൂര്‍:  ജോയിന്റ്‌ ആര്‍ടി ഓഫീസില്‍ വിജിലന്‍സ്‌ റെയിഡ്‌. ക്രമക്കേടുകള്‍ കണ്ടെത്തിയതായി സൂചന. വെള്ളിയാഴ്‌ച രാവിലെ 11 മണിയോടെയാണ്‌ മലപ്പുറം വിജിലന്‍സ്‌ സിഐ ഗംഗാധരന്റെ നേതൃത്വത്തില്‍ ആണ്‌ റെയ്‌ഡ്‌ നടത്തിയത്‌.

വിജിലന്‍സിന്‌ ലൈസന്‍സ്‌, രജിസ്‌ട്രേഷന്‍ എന്നിവ അടക്കമുള്ള സേവനങ്ങള്‍ക്കുള്ള അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ ബോധപൂര്‍വ്വം വൈകിക്കുന്നു എന്ന പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ്‌ റെയിഡ്‌.

റെയിഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടു. ഇവ പരിശോധിച്ച്‌ നടപടിയെടുക്കുമന്നും വിജിലന്‍സ്‌ അധികൃതര്‍ അറിയിച്ചു. പണമിടപാടില്‍ ക്രമക്കേട്‌ നടന്നതായി പ്രാഥമിക അന്വേഷണത്തില്‌ ബോധ്യപ്പെ
ട്ടതായും, ഓഫീസില്‍ ഏജന്റുമാരുടെ സാനിധ്യം ഉണ്ടായിരുന്നതായും  വിജിലന്‍സ്‌
വൃത്തങ്ങള്‍ വ്യക്തമാക്കി

റെയിഡില്‍ സിഐക്ക്‌ പുറമെ തിരൂര്‍ താലൂക്ക്‌ വ്യവസായകേന്ദ്രം ഓഫീസര്‍ അബ്ദുസലാം, വിജിലന്‍സ്‌ ഉദ്യോഗസ്ഥരായ സന്തോഷ്‌, ദിനേശ്‌, ശ്യാമ എന്നിവരും പങ്കെടുത്തു.

എന്നാല്‍ വിജിലന്‍സിന്റെത്‌ സാധാരണ പരിശോധനയാണ്‌ നടന്നതെന്നും സേവനങ്ങള്‍ വേഗത്തിലാക്കാന്‍ നടപടികളെടുത്തിട്ടുണ്ടെന്നും ജോ. ആര്‍ടിഓ ആര്‍ അനില്‍കുമാര്‍ പറഞ്ഞു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •