Section

malabari-logo-mobile

ചെറുമുക്കില്‍ രണ്ട് വീടുകള്‍ക്ക് ഓണ്‍ ലൈന്‍ പഠന സൗകര്യം ഒരുക്കി നാട്ടുകാര്യം കൂട്ടായ്മ പ്രവര്‍ത്തകര്‍

HIGHLIGHTS : തിരുരങ്ങാടി: ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭിക്കാന്‍ ടെലിവിഷന്‍ സെറ്റുകളുമില്ലാത്ത വിദ്യാര്‍ഥികളുടെ വേദന അറിഞ്ഞ് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ...

തിരുരങ്ങാടി: ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭിക്കാന്‍ ടെലിവിഷന്‍ സെറ്റുകളുമില്ലാത്ത വിദ്യാര്‍ഥികളുടെ വേദന അറിഞ്ഞ് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ചെറുമുക്ക് ഗ്രാമത്തിന്റെ സാമൂഹ്യ സാംസ്‌ക്കാരിക സേവനമേഖലകളില്‍ സജീവമായ നാട്ടുകാര്യം കൂട്ടായ്മ.

കുട്ടികള്‍ക്ക് രക്ഷിതാക്കളോടൊപ്പം വീട്ടിലിരുന്നു തന്നെ ക്ലാസ്സുകള്‍ കാണാനും സംശയങ്ങള്‍ തീര്‍ക്കാനും മറ്റു പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും ഉതകുന്ന രീതിയില്‍ സൗകര്യങ്ങളാണ് സജ്ജീകരിച്ചത്. ചെറുമുക്ക് വെസ്റ്റിലും, ചെറുമുക്ക് ജീലാനി നഗറിലുമായി രണ്ട് വീടുകളിലേക്ക് ടെലിവിഷനുകള്‍, ഡിടിഎച്ച് എന്നിവ നല്‍കി പ്രവര്‍ത്തിപ്പിച്ചു നല്‍കിയാണ് നാട്ടുകാര്യം കൂട്ടായ്മ മാതൃകയായത്.

sameeksha-malabarinews

ഒരു ടിവിക്ക് മുമ്പില്‍ നിരവധി വീടുകളിലെ വിവിധ ക്ലാസുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് വിവിധ സമയങ്ങളിലായി എത്തുന്നത്, ഇവര്‍ക്ക്
സ്‌കൂളിലെ അധ്യാപകരുടെ കൂടി പിന്തുണയും കൂട്ടായ്മ ഉറപ്പുവരുത്തിയിട്ടുണ്ട്.

ചടങ്ങില്‍ കൂട്ടായ്മ പ്രസിഡന്റ് വി പി ഖാദര്‍ ഹാജി, സെക്രട്ടറി മുസ്തഫ ചെറുമുക്ക് ട്രഷറര്‍ കാമ്പ്ര ബാഹഹാജി, മറ്റത്ത് അയൂബ്, ഇ പി ഹബീബ്, കമാല്‍ ചെറുമുക്ക്,വി പി സിദ്ധിഖ്, ചെറുമുക്ക് ജി എം എല്‍ പി സ്‌കൂള്‍ അദ്ധ്യാപകരായ ,ഇ പി സൈതലവി, എം പി അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ സന്നിദ്ധരായിരുന്നു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!