വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി പ്രിഥ്വി ചിത്രം ആഷിക് അബു സംവിധാനം ചെയ്യും

കൊച്ചി മലബാര്‍ കലാപത്തിലെ ധീരസേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി കേന്ദ്രകഥാപത്രമാകുന്ന സിനിമ വരുന്നു. പൃഥ്വിരാജ് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം ചെയ്യുന്ന ചിത്രം ആഷിഖ് അബുവാണ് സംവിധാനം ചെയ്യുക.
തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ പ്രിഥ്വി തന്നെയാണ് ഇക്കാര്യം കുറിച്ചിരിക്കുന്നത്.
ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് മലയാളരാജ്യം എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു എന്നാണ് പ്രിഥ്വിരാജ് കുറിച്ചിരിക്കുന്നത്.
ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷത്തില്‍ (2021) ചിത്രീകരണം ആരംഭിക്കുന്നു എന്നും പ്രിഥ്വിരാജ് കുറിക്കുന്നു.

Share news
error: Content is protected !!
Scroll to Top