മലയാള സിനിമയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് : സൂഫിയും സുജാതയും ആമസോണില്‍ ജുലൈ 3ന് റിലീസ് ചെയ്യുന്നു

മലയാള സിനിമയില്‍ ആദ്യമായി ഒരു ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില് റിലീസ് ചെയ്യുന്നു. ഷാനാവാസ് നരണിപ്പുഴ സംവിധാനം ചെയ്യുന്ന സൂഫിയും സുജാതയുമാണ് ആദ്യമായി ആമസോണ്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ തയ്യാറാകുന്നത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ജുലൈ മൂന്നിനാണ് ചിത്രം റിലീസ് ചെയ്യുക.

ഇക്കാര്യം ചിത്രത്തിന്റെ നിര്‍മ്മാതാവായ നടന്‍ വിജയ് ബാബു തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. തന്റെ ഫെയസ്ബുക്ക് പേജിലുടെ തന്നെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്.
ജയസൂര്യയും ആദി റാവുവുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിന്റെ ഭാഗമായി തിയ്യേറ്ററുകള്‍ അടിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് ഡിജിറ്റല്‍ റിലീസിങ്ങിന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നീങ്ങിയത്.
ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് എം ജയചന്ദ്രന്‍ ആണ്

Share news
error: Content is protected !!
Scroll to Top