ഡിവൈഎഫ്ഐ യുടെ കൊലവിളി മുദ്രാവാക്യം : പോലീസ് കേസെടുത്തു

മലപ്പുറം നിലമ്പൂര്‍ മൂത്തേടത്ത് ഡിവൈഎഫ്‌ഐ പ്രകടനത്തില്‍ കൊലവിളി മുദ്രാവാക്യം മുഴക്കിയ സംഭവം പോലീസ കേസെടുത്തു. മുദ്രാവാക്യത്തെ തള്ളി ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം.
മുദ്രാവാക്യം വിളിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ എടക്കര പോലീസ് കേസെടുത്തു. മുസ്ലീംലീഗിന്റെ പരാതിയിലാണ് കേസ്.
പ്രകടനത്തില്‍ വിളിച്ച മുദ്രാവാക്യങങള്‍ സംഘടനയുടെ പൊതുനിലപാടിന് യോജിച്ചതെല്ലെന്ന് ഡിവൈഎഫ്‌ഐ ജില്ല സക്രട്ടറിയേറ്റ് വ്യക്തമാക്കി. ഉത്തരവാദിത്വപ്പെട്ട പ്രവര്‍ത്തകരുണ്ടോയെന്ന് പരിശോധിച്ച് തീരുമാനമെടുക്കുമെന്നും ഇവര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top