കരിപ്പൂരിലെത്തിയ ചാര്‍ട്ടഡ് വിമാനങ്ങളില്‍ സ്വര്‍ണ്ണം കടത്ത്

കോഴിക്കോട് കോവിഡുമായി ബന്ധപ്പെട്ട് കരിപ്പൂരിലെത്തുന്ന പ്രത്യേക ചാര്‍ട്ടഡ് വിമാനങ്ങളില്‍ സ്വര്‍ണ്ണക്കടത്ത്. സ്വര്‍ണ്ണം കടത്തിയതിന് നാലുപേര്‍ കരിപ്പൂര്‍ കസ്റ്റംസ് ഇന്റലിജെന്‍സ് കസ്റ്റഡിയില്‍ . രണ്ട് വിമാനങ്ങളിലെത്തിയ നാലുപേരില്‍ നിന്നും
ഒന്നേകാല്‍ കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്.

മിശ്രിത രൂപത്തിലാണ് സ്വര്‍ണ്ണം കടത്തിയിരിക്കുന്നത്. അണ്ടര്‍വെയറിന് ഉള്ളില്‍ സൂക്ഷിച്ച രീതിയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്
നാലുപേരില്‍ രണ്ട് പേര്‍ തലശ്ശേരി സ്വദേശികളും, ഒരാള്‍ പാനൂര്‍ സ്വദേശിയും, ഒരാള്‍ മലപ്പുറം സ്വദേശിയാണുമെന്നാണ് സൂചന

ഫ്‌ളൈ ദുബൈ, എയര്‍ അറേബ്യ വിമാനങ്ങളിലെത്തിയവാരണ് പിടിയിലായത്. ഈ കോവിഡ് സാഹചര്യത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത് അതീവ് ഗൗരവത്തോടെയാണ് കാണുന്നത്.

Share news
error: Content is protected !!
Scroll to Top