Section

malabari-logo-mobile

നീ നേരിട്ട് ചെയ്യേണ്ട…ചെന്നിത്തലയുടെ ഫോണ്‍ സന്ദേശം പുറത്ത് ; കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണത്തിന് നീക്കം

HIGHLIGHTS : തിരുവനന്തപുരം കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സക്രട്ടറി കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം നടത്താന്‍ ചെന്നിത്തലയുടെ അറിവോടെ നീക്കമെന്ന് പരാതി ഇതിനെ ...

തിരുവനന്തപുരം കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സക്രട്ടറി കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം നടത്താന്‍ ചെന്നിത്തലയുടെ അറിവോടെ നീക്കമെന്ന് പരാതി

ഇതിനെ സാധൂകരിക്കുന്ന തരത്തില്‍ രമേശ് ചെന്നിത്തലയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നടത്തിയ ഫോണ്‍ സന്ദേശം പുറത്ത്.ചെന്നിത്തലയുമായി ആറ്റിങ്ങലിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നടത്തി എന്ന് പറയുന്ന ടെലിഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടര്‍ ടിവി ആണ് പുറത്തുവിട്ടത്.

sameeksha-malabarinews

ഈ സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍: ലീഡറേ, കാര്യങ്ങളൊക്കെ ഞങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കെപിസിസി പ്രസിഡന്റിന്റെ പുതിയൊരു നിര്‍ദേശത്തില്‍ പിള്ളേര്‍ക്ക് പ്രശ്‌നം വരുമോ. ട്രോളുകള്‍ ചെയ്ത് വച്ചിട്ടുണ്ട്.

മറുപടി: കെപിസിസി അതെ, നീ നേരിട്ട് ചെയ്യണ്ട. നിന്റേതായിട്ട് ചെയ്യണ്ട. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍: പിള്ളേര് കൊണ്ടേ ചെയ്തിട്ടുള്ളൂ.

മറുപടി: നിന്റെ അകത്തൊന്നും ചെയ്യണ്ട.
കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍: ഓക്കെ.. ഓക്കെ.

സംഭവത്തില്‍ രമേശ് ചെന്നിത്തലക്കെതിരെ നടപടി ആവിശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെപി ശ്രീകുമാര്‍, എംജെ ജേക്കബ് എന്നിവര്‍ നേതൃത്വത്തിന് പരാതി നല്‍കി.

അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തോല്‍വിക്ക് പിന്നാലെയാണ് സംഘടനാ ചുമതലയുള്ള കെസി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നത്. കെസി ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ട്രോളുകളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

സാമൂഹ്യമാധ്യമങ്ങളില്‍ നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും അംഗീകരിക്കാനാവില്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡന്റ് സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

കെസി വേണുഗോപാലിനെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശിച്ചതിന് കോഴിക്കോട്ട് രണ്ട് കോണ്‍ഗ്രസ് പ്രാദേശികനേതാക്കളെ സസ്‌പെന്റ് ചെയ്തിരിക്കുന്നു.

ഇതിനിടയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തന്നെ അറിഞ്ഞുകൊണ്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ വിമര്‍ശനം ഉയര്‍ത്താനുള്ള നീക്കം ന
ടന്നുവെന്ന ആരോപണം വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ കൂടുതല്‍ തര്‍ക്കങ്ങള്‍ക്ക്് ഇടയാക്കും.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!