Section

malabari-logo-mobile

വാക്‌സിനിലും വ്യാജന്‍; ജാഗ്രത വേണമെന്ന് കേന്ദ്രം

HIGHLIGHTS : Centre Warns States About Fake Vaccines

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ കോവിഷീല്‍ഡ് വാക്‌സിന്റെ വ്യാജപതിപ്പ് കണ്ടെത്തിയ സാഹചര്യത്തില്‍ ജാഗ്രതപുലര്‍ത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. വ്യാജന്മാരെ പെട്ടെന്നുതന്നെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഘടകങ്ങളടങ്ങിയ പട്ടികയും പുറത്തുവിട്ടു. കോവിഡ് വാക്‌സിനുകളുടെ വ്യാജപതിപ്പുകള്‍ പ്രചരിക്കുന്നുണ്ടെന്നും ശ്രദ്ധിക്കണമെന്നും ലോകാരോഗ്യസംഘചനയും ഈയിടെ വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് നിലവില്‍ ഉപയോഗിക്കുന്ന മൂന്ന് വാക്‌സിനുകളായ കോവിഷീല്‍ഡ്, കൊവാക്‌സിന്‍, സ്പുടിനിക്-വി എന്നിവയെ വ്യാജന്മാരില്‍നിന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ഘടകങ്ങളാണ് കേന്ദ്രആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത. ഇവയുടെ ലേബല്‍, കളര്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ നിരീക്ഷിച്ചാണ് തിരിച്ചറിയാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

sameeksha-malabarinews

രാജ്യത്ത് കോവിഷീല്‍ഡ് വാക്‌സിന്റെ വ്യാജന്‍ പ്രചാരത്തിലുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി മുന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും വ്യാജ കോവിഡ് വാക്‌സിനുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഡബ്‌ള്യു.എച്ച്.ഒ മുന്നറിയിപ്പുനല്‍കിയത്.

കോവിഡ് മഹാമാരി പടരുന്നതിന് ഇനിയും ശമനമുണ്ടാകാത്ത ഘട്ടത്തില്‍ വാക്‌സിനുകളുടെ വ്യാജന്‍ വിപണിയിലെത്തുന്നത് രോഗികള്‍ക്കും ലോകത്തെ ആരോഗ്യസംവിധാനത്തിനും കടുത്ത ഭീഷണി ഉയര്‍ത്തുന്നുണ്ട്. കോവിഷീല്‍ഡ് വാക്‌സിന്റെ വ്യാജപതിപ്പെന്ന് സംശയിച്ച് പരിശോധനയ്ക്കുനല്‍കിയപ്പള്‍ അത് വ്യാജന്‍ തെന്നയാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വ്യാജവാക്‌സിനല്ല ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാന്‍ ശക്തമായ നടപടിവേണമെന്നും ഡബ്‌ള്യു.എച്ച്.ഒ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!