Section

malabari-logo-mobile

എഴുപതിന്റെ നിറവില്‍ മമ്മൂട്ടി

HIGHLIGHTS : മുഹമ്മദ് കുട്ടി പാനപറമ്പില്‍ ഇസ്മായീല്‍ മലയാളികളുടെ അഭിമാനമായ മമ്മൂട്ടിയായ കഥ സിനിമാ കഥപോലെ രസകരമാണ്. 1971-ല്‍ കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത അനു...

മുഹമ്മദ് കുട്ടി പാനപറമ്പില്‍ ഇസ്മായീല്‍ മലയാളികളുടെ അഭിമാനമായ മമ്മൂട്ടിയായ കഥ സിനിമാ കഥപോലെ രസകരമാണ്. 1971-ല്‍ കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അഭിനയരംഗത്തെത്തിയത്. പിന്നീട് കാലചക്രം, സമബര്‍മതി, ദേവലോകം ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.
എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ‘ദേവലോകം’ എന്ന സിനിമയിലാണ് ആദ്യമായി പ്രധാന വേഷത്തില്‍ അഭിനയിച്ചത്. പക്ഷേ ഈ സിനിമ പൂര്‍ത്തിയായില്ല. ഒന്‍പത് വര്‍ഷത്തെ അഭിനയജീവിതത്തിനുശേഷമാണ് മമ്മൂട്ടിയിലെ നടനെ ഏവരും അംഗീകരിക്കാന്‍ തയ്യാറാകുന്നത്. 1980-ലെ വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അത്. ആ വര്‍ഷം പുറത്തിറങ്ങിയ മേള എന്ന ചിത്രത്തിലൂടെ അദ്ദേഹം നായക പദവിയിലേക്ക് ഉയര്‍ന്നു.

അഭിനയപ്രതിഭ കൊണ്ടും നിത്യയൗവനം കൊണ്ടും ഇന്ത്യന്‍ ലോകത്തെ ഭ്രമിപ്പിച്ച മറ്റൊരു താരം ഉണ്ടാകില്ല. അംബേദ്കറും, ചതിയന്‍ ചന്തുവും പോലുള്ള വീരനായകര്‍ മുതല്‍, പൊന്തന്‍ മാട പോലെ ചവിട്ടിത്തേക്കപ്പെട്ട നിസഹായക വിഭാഗത്തേയും, ഭാസ്‌കര പട്ടേലരെ പോലെ വിഷം തുപ്പുന്ന കഥാപാത്രങ്ങളും ഒരുപോലെ കൈയടകത്തോടെ അവതരപ്പിച്ച ഇതിഹാസ നായകന്റെ 70-ാം ജന്മദിനമാണിന്ന്.

sameeksha-malabarinews

1951 സെപ്റ്റംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്ത് ഒരു സാധാരണ കുടുംബത്തില്‍ ഇസ്മയിലിന്റെയും ഫാത്തിമയുടെയും മൂത്തമകനായിട്ടാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ ജനനം. കുടുംബത്തോടൊപ്പം എറണാംകുളത്തേക്ക് മാറിയ അദ്ദേഹം, സെന്റ് ആല്‍ബര്‍ട്ട് ്കൂള്‍, ഗവണ്‍െമന്റ് ഹൈസ്‌കൂള്‍, മഹാരാജാസ് കോളേജ്, എറണാകുളം ഗവ. ലേ കോളേജ് എന്നിവിടങ്ങളില്‍ നിന്നായി പഠനം പൂര്‍ത്തിയാക്കി. നിയമപഠനത്തിന് ശേഷം രണ്ട് വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി നോക്കി. 1980ലായിരുന്നു സുല്‍ഫത്തുമായുള്ള വിവാഹം.

1980-ല്‍ വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന ചിത്രങ്ങളില്‍ അഭിനയിക്കുമ്പോഴാണ് തിക്കുറിശ്ശി സുകുമാരന്‍ നായര്‍ മുഹമ്മദ് കുട്ടിയ്ക്ക് മമ്മൂട്ടി എന്ന പേര് നിര്‍ദ്ദേശിക്കുന്നത്. ഈ സിനിമയില്‍ മമ്മൂട്ടിയ്ക്ക് ശബ്ദം നല്‍കിയത് ശ്രീനിവാസനാണ്.

മലയാളം, തമിഴി, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി 400ലേറെ സിനിമകള്‍. പത്മശ്രീ, മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍, ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍, കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍….

മലയാളത്തിന്റെ അതുല്യ നടന് പിറന്നാള്‍ ആശംസകള്‍

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!